ആലപ്പുഴ: ആലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവം ഗവ. ഗേൾസ് സ്കൂൾ ആഡിറ്റോറിയത്തിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി.മനോജ്കുമാർ, എ.ഇ.ഒ ഡി.സുരേഷ്ബാബു, കൗൺസിലർമാരായ ഷോളി സിദ്ധകുമാർ, എ.എസ്.കവിത,ഡി.ഇ.ഒ വി.ആർ.ഷൈല, പ്രിൻസിപ്പൽ ജിജി ജോസഫ്, എച്ച്.എം. റാണിതോമസ്, എച്ച്.എം. ഫോറം കൺവീനർ അഹമ്മദ് കബീർ, എസ്.എം.എൽ ചെയർമാൻമാരായ ഷാജി കോയാപറമ്പിൽ, മുഹമ്മദ് ബഷീർ, റിസപ്ഷൻ കൺവീനർ ആർ. അരുൺ എന്നിവർ പ്രസംഗിച്ചു.