a

മാവേലിക്കര: സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായ രാമചന്ദ്രൻ മുല്ലശ്ശേരിയെ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഉപദേശക സമിതി അംഗമായി സർക്കാർ നിയമിച്ചു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന വൈസ് ചെയർമാൻ, സംസ്ഥാന പൗരാവകാശ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കാവാരികുളം കണ്ടൻകുമാരൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ, മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.