മാവേലിക്കര: വാളയാർ പീഡനക്കേസിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഐക്യദാർഢ്യവുമായെത്തിയ വിദ്യാർത്ഥിനി ശ്രദ്ധേയയായി. ചെട്ടികുളങ്ങര കണ്ണമംഗലം ഗവ.യു.പി.ജി എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സ്നേഹയാണ് തന്റെ വീടിനു സമീപം പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്ലക്കാർഡുമായി നിന്നത്. കണ്ണമംഗലം തെക്ക് സംഘമിത്രയിൽ പരിസ്ഥിതി പ്രവർത്തകനായ സജിത് സംഘമിത്ര, സ്മിത ദമ്പതികളുടെ മകളാണ്.