രാമങ്കരി: വെളിയനാട് ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായ നാലാംവട്ടവും ഓവറോൾ കിരീടം സ്വന്തമാക്കി രാമങ്കരി ഗവ. എൽ.പി സ്കൂൾ. കൈനടി ഇ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലായിരുന്നു മേള. 11 ഇനങ്ങളിൽ നിന്ന് 100 പോയിന്റാണ് സ്കൂൾ സ്വന്തമാക്കിയത്. മുപ്പതോളം കുട്ടികൾ മാത്രമുള്ള സ്കൂളിന് ലഭിച്ച വലിയ അംഗീകാരമാണ് മേളയിലെ വിജയം.
ഹെഡ്മിസ്ട്രസ് ജെ. ഗിരിജാമണി, അദ്ധ്യാപകരായ എം.സിന്ധു, കെ.ഡി. ഹിമ, ഇ.ജി. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.