ku

ആലപ്പുഴ: നാടോടികൾ ആലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുവന്നതെന്ന് കരുതുന്ന ആൺകുട്ടിയെ ഒരു സംഘം വനിതകൾ ഇടപെട്ട് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ചൈൽഡ് ലൈനിൽ എത്തിച്ചു.

കുട്ടി പനിച്ച് വിറയ്ക്കുന്ന നിലയിലായിരുന്നു. നാടോടി സ്ത്രീയുടെ കയ്യിൽ നിന്ന് താഴെ വീണ കുട്ടിയെ ഇവരും ഒപ്പമുണ്ടായിരുന്ന ആളും അടിക്കുന്നതുകണ്ടാണ് സ്ത്രീകൾ ശ്രദ്ധിച്ചത്. നാടോടിയെ ഇവർ ചോദ്യം ചെയ്തപ്പോൾ ആലപ്പുഴയിൽ നിന്ന് പൊക്കിയതാണെന്നായിരുന്നു മറുപടി. ആലുവ ബസ് സ്റ്റാൻഡിൽ നാല് ദിവസം മുമ്പ് എത്തിയ നാടോടികളുടെ കയ്യിൽ കുട്ടിയില്ലായിരുന്നുവെന്ന് ബസ് സ്റ്റാൻഡിലുള്ളവർ പറഞ്ഞതോടെയാണ് തട്ടിക്കൊണ്ടുവന്നതാണെന്ന സംശയം ബലപ്പെട്ടത്. കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനുമായി ബന്ധപ്പെടണമെന്ന് സ്ത്രീകൾ വാട്സാപ്പിലൂടെ അഭ്യർത്ഥിച്ചു.