ചേർത്തല:തിരുവിതാംകൂർ ദേവസ്വം ബോർഡും പുതുമന തന്ത്റ വിദ്യാലയവും ചേർന്ന് നൽകുന്ന 2019 ലെ വാദ്യ കലാനിധി പുരസ്‌കാരം പ്രശസ്ത ഫ്യൂഷൻ വയലിനിസ്റ്റും വൈക്കം ക്ഷേത്രകലാപീഠത്തിലെ അദ്ധ്യാപകനുമായ ചേർത്തല സ്വദേശി ബിജുമല്ലാരിക്ക് സമ്മാനിക്കും.5000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 8ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എം.എൽ.എ പുരസ്‌കാരം നൽകും.