അരൂർ: ചന്തിരൂർ കുമർത്തുപടി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നവംബർ 10 മുതൽ 17 വരെ നടക്കും. പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. അയ്യമ്പിള്ളി സത്യപാലൻ തന്ത്രി വിഗ്രഹപ്രതിഷ്ഠയും യജ്ഞാചാര്യൻ മധു മുണ്ടക്കയം ഭാഗവത മാഹാത്മ്യപ്രഭാഷണവും നടത്തും. യജ്ഞശാലയിലെ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പി.പി.ഷിബു തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും