tsy2

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടം പൊളിക്കാൻ തുടങ്ങി. 60 വർഷത്തിലേറെ പഴക്കമുള്ളതും ജീർണാവസ്ഥയിലായതുമായ കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. താത്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത് . പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഈ സാമ്പത്തികവര്‍ഷം തന്നെ പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അറിയിച്ചു. 40 ലക്ഷം രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്.