ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിന്റെ രണ്ടാമത് വാർഷികം നവംബർ 1 ന് ആശുപത്രി കോമ്പൗണ്ടിൽ നടക്കും. കളക്ടർ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.എ.റസാഖ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന് സ്വീകരണം നൽകും. മുൻ ചെയർമാൻ തോമസ് ജോസഫിനെയും നെഫ്രോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫ.ഡോ.ഗോമതിയെയും ആദരിക്കും.