ആലപ്പുഴ: ത്രിപുരയിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള വനിത ഫുട്‌ബോൾ ടീം അംഗമായ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി വി.സീതാലക്ഷ്മിയെ എസ്.എൻ.ഡി.പി യോഗം കലവൂർ 329-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് ആർ.സനുരാജ്, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം താലൂക്ക് സെക്രട്ടറി സുനിൽ താമരശേരിയിൽ, ടി.സി.സുഭാഷ് ബാബു, എം.കെ.അശോകൻ, അർ.സോമദാസ്, യു.എ.ഷൈജു, എസ്.ഡി.ഷൺമുഖൻ,സി.പ്രസാദ്, ടി.എസ്.മോഹനൻ,മഹേഷ് കുമാർ.പി.എം, വിദ്യ.ടി.ആർ, മധു എന്നിവർ പങ്കെടുത്തു.