ആലപ്പുഴ: നഗരസഭ പരിധിയിൽ വരുന്ന കർഷക കുടുംബങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വളങ്ങളും തെങ്ങിൻ തൈകളും മറ്റ് നടീൽ വസ്തുക്കളും വിതരണം നടത്തുന്ന വിവരം ശ്രദ്ധയിൽപ്പെട്ടെന്നും കൃഷി വകുപ്പിന് ഇതുമായി ബന്ധമില്ലെന്നും ആലപ്പുഴ കൃഷി ഒാഫീസർ അറിയിച്ചു.