കായംകുളം: ചാലപ്പള്ളി പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഡോ.എസ്. സോമൻ ഉദ്ഘാടനം ചെയ്തു. വി.എം. അമ്പിളിമോൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.യു.മുഹമ്മദ്, ഗായത്രിതമ്പാൻ, കരുവിൽ നിസാർ, സുരേഖ ദിലീപ്, ഷീബദാസ്, ഷീജാനാസർ, ഷാനവാസ്, എ.പി.ഷാജഹാൻ, ഇ.നാസറുദ്ദീൻ ആർ.ഭദ്രൻ, കെ.ആർ.രാമഭദ്രൻ, പി.രാജേന്ദ്രകുറുപ്പ്, പനയ്ക്കൽ ദേവരാജൻ, എസ്.സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.