കായംകുളം: കാടും പടലും പടർന്നു കയറി മാലിന്യ നിക്ഷേപ കേന്ദ്രമായ ചേരാവള്ളി ഇല്ലിക്കുളം റെയിൽവേ അടിപ്പാത പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.

നുജുമുദീൻ ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. മുബീർ എസ് ഓടനാട് അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കാവേരി, നസീർ ഹമീദ്, കെ.എം. അബ്ദുൽ ഖാദർ, ക്വാളിറ്റി അഷറഫ് എന്നിവർ സംസാരിച്ചു.