കായംകുളം: യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളയാർ പെൺകുഞ്ഞുങ്ങളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കെ.പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.എ പി ഷാജഹാൻ, കടയിൽ രാജൻ, ഷൈജു മുക്കിൽ,ഹാഷിർ പുത്തങ്കണ്ടം, അരിത ബാബു, ദീപക് എരുവ, സൽമാൻ പൊന്നേറ്റിൽ, റാബി വർഗ്ഗീസ്,ലിബിൻ ജോണ്,ഷമീം ചീരാമത്, ഷാനവാസ്,ആകാശ് താഴെശേരിൽ തുടങ്ങിയവർ പങ്കെടുത്തു.