ആലപ്പുഴ: ജില്ലാ കോടതി പാലത്തിന് സമീപം വാടക്കനാലിൽ ടൂറിസ്റ്റ് ഗൈഡിൻെറ മൃതദേഹം കണ്ടെത്തി. ആലപ്പുഴ വലിയമരം സ്വദേശി സാലിയുടെ മകൻ ഷിബുവിന്റെ (50) മൃതദേഹമാണ് കനാലിൽ പൊങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നത് ആളുകൾ കണ്ടതിനെതുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുകയായിരുന്നു ഷിബു. കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി മിനിസിവിൽ സ്റ്റേഷനടുത്തുള്ള കടത്തിണ്ണയിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് വിദേശി സഞ്ചാരികൾക്കൊപ്പം ഷിബുവിനെ കണ്ടവരുണ്ട്. മദ്യപിച്ച് കനാലിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്രി.