ആലപ്പുഴ: മാലിന്യ നിക്ഷേപം വ്യാപകമായതോടെ നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തുന്നവർ വലയുന്നു. ദുർഗന്ധം കാരണം മൂക്കു പൊത്താതെ ഇവിടെ നിൽക്കാൻ കഴിയില്ല.

മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും ആവശ്യപ്പെട്ടു.