nss-stall

വള്ളികുന്നം: സഹപാഠികളടക്കം നിരാലംബർക്ക് കൈത്താങ്ങാകാൻ കലോത്സവാങ്കണത്തിൽ വിദ്യാർത്ഥികളുടെ വിപണന സ്റ്റാളുകൾ സജീവം. കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പ്രധാന വേദിക്ക് സമീപം സ്കൂൾ എൻ.എസ്‌.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്‌ യൂണിറ്റുകൾ സ്റ്റാളുകൾ തുറന്നത്. ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, വിവിധയിനം ഐസ് ക്രീമുകൾ, നാടൻ വിഭവങ്ങൾ, അച്ചാറുകൾ കൂടാതെ പുസ്തകങ്ങളുമുണ്ട് സ്റ്റാളുകളി​ൽ. ലാഭവിഹിതം നിരാലംബർക്ക് നൽകുകയാണ് ലക്ഷ്യം.

ആദ്യം പ്ലസ് വൺ വിദ്യാർത്ഥിയായ സഹപാഠിയുടെ കുടുംബത്തിനും സ്കൂളിനു സമീപം താമസിക്കുന്ന നിർദ്ധന കുടുംബത്തിലെ രണ്ടര വയസുകാരിയ്ക്കും ചികിത്സയ്ക്കായി സഹായം നൽകുമെന്ന് യൂണിറ്റ് ഓഫീസർമാർ പറഞ്ഞു.