ചാരുംമൂട്: വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാർ - പൊലീസ് വീഴ്ചകളിൽ പ്രതിഷേധിച്ചും നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിൽ പ്രകടനം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ പൈനുംമൂട്, ബ്ലോക്ക് പ്രസിഡന്റ് ജി.വേണു, എ.എസ്.ഷാനവാസ്, എസ്.സാദിഖ്, താമരക്കുളം രാജൻപിള്ള, ചന്ദ്രശേഖരൻ പിള്ള, ശ്രീജിത്ത്, ശ്രീകുമാർ അളകനന്ദ തുടങ്ങിയവർ നേതൃത്വം നൽകി.