y

ഹരിപ്പാട്: ശ്രീനാരായണ സാംസ്കാരിക സമിതി ഹരിപ്പാട് യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി. സുദർശനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ്, ജോ. സെക്രട്ടറി സുധീഷ്, എക്സിക്യുട്ടീവ് അംഗങ്ങളായ അപ്പു മാനാമ്പട, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.