ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങുകയാണെന്നും മില്ലുടമകളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ സർക്കാർ കർശന നിലപാട് സ്വീകരിക്കണമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം മുരളി ആവശ്യപ്പെട്ടു. മഴ അവസാനിച്ചിട്ടും നെല്ല് സംഭരിക്കാത്തത് കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും മുരളി പറഞ്ഞു.