മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ ഭരണിക്കാവ് മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മഹാഘോഷയാത്രയിൽ പങ്കെടുത്ത് വിജയികളായ ശാഖായോഗങ്ങൾക്കുള്ള സമ്മാന വിതരണം നടത്തി. മേഖലാ കൺവീനർ വിനു ധർമ്മരാജിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കൽ ശാഖായോഗത്തിൽ വച്ച് നടത്തിയ സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കർ സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം ലഭിച്ച 323ാം നമ്പർ പള്ളിക്കൽ ശാഖായോഗത്തിനുവേണ്ടി ഉപഹാരവും സമ്മാനത്തുകയായ 10,000രൂപയും സെക്രട്ടറി കെ.പി ഷാജി ഏറ്റുവാങ്ങി.
രണ്ടാം സ്ഥാനം ലഭിച്ച 330ാം നമ്പർ കട്ടച്ചിറ മങ്കുഴി ശാഖായോഗത്തിനുവേണ്ടി ഉപഹാരവും സമ്മാനത്തുകയായ 5,000 രൂപയും പ്രസിഡന്റ് സുനിൽ കോമളത്തും, മൂന്നാം സ്ഥാനം ലഭിച്ച 2023ാം നമ്പർ ശാഖായോഗത്തിനുവേണ്ടി ഉപഹാരവും സമ്മാനത്തുകയായ 2500 രൂപയും സെക്രട്ടറി രാജപ്പനും ഏറ്റുവാങ്ങി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുധാവിജയൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി സുനിതാരവി, വനിതാസംഘം മേഖലാ ഭാരവാഹകളായ ഉഷാ ഗോകുലം, ശ്രീലത രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.