ഹരിപ്പാട്: വിവിധ വിഷയങ്ങളിലെ നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ടൗൺഹാൾ ജംഗ്ഷനിലെ റോഡിലേക്ക് പൊട്ടി പൊട്ടിയൊഴുകുന്ന കക്കൂസ് മാലിന്യം തടയുന്നതിന് നടപടി സ്വീകരിക്കുക, ഹൈമാക്സ് ലൈറ്റ് അടക്കമുള്ള തെരുവ് വിളക്ക് കത്തിക്കുക, ഹരിപ്പാട് നഗരത്തെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കുക, തെരുവുനായ ശല്യത്തിന് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം നടത്തിയത്. മാലിന്യപ്രശ്നം പത്തു ദിവസങ്ങൾക്കകം പരി​ഹരി​ക്കുമെന്ന് സെക്രട്ടറി ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധം അസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ്, യുവമോർച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കരുവാറ്റ, യുവമോർച്ച മണ്ഡലം ഭാരവാഹികളായ അജിത്ത്, ജിതേഷ്, പ്രവീൺ, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രണവം ശ്രീകുമാർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.