ആലപ്പുഴ : വാളയാർ സംഭവത്തിൽ പ്രതികളെ സഹായിക്കുന്ന പൊലീസിനെതിരെ ഹിന്ദു ഐക്യവേദി , വി.എച്ച്.പി. ദുർഗ്ഗാവാഹിനി , മഹിളാ ഐക്യവേദി പ്രവർത്തകർ മെഴുകുതിരിയേന്തി പ്രതിഷേധിച്ചു.
വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സതീഷ് റ്റി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാർ, സംസ്ഥാന സമിതിയംഗം വി.എസ്.രാജൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ.ജി.ബാലഗോപാൽ, ജനറൽ സെക്രട്ടറി സി.എൻ ജിനു, വിശ്വ ഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് എം.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.