അമ്പലപ്പുഴ :നീർക്കുന്നം ജനസേവിനി ഗ്രന്ഥശാലയിൽ കുമാരനാശാന്റെ " ചിന്താവിഷ്ടയായ സീത " യുടെ കാവ്യചർച്ച നവംബർ 1ന് വൈകിട്ട് 5 ന് ഗ്രന്ഥശാലാ ഹാളിൽ നടക്കും. അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്ക് ബാലകലോത്സവം, ജില്ലാ ലൈബ്രറി കൗൺസിൽ ബാലകലോത്സവം എന്നിവയിൽ സമ്മാനം നേടിയവരെ അനുമോദിക്കും. വൈകിട്ട് 3 ന് വായനാ മത്സരം. കഥാകൃത്ത് രാജു കഞ്ഞിപ്പാടം നയിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന യു.പി - ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ബന്ധപ്പെട്ട സ്ക്കൂൾ അധികാരിയുടെ കത്തുമായി ഹാജരാകണം. ഫോൺ : 9446155544