ആലപ്പുഴ: പതിനൊന്നാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിലേയ്ക്കുള്ള നിയമന വിജ്ഞാപനം പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് എ നിസാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. ബിജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി ഡി കോശി, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ജെ ഹരിദാസ്, ഡബ്ല്യൂ. സി.സി ജില്ലാ സെക്രട്ടറി എ.എം ഷിറാസ്, ഡോ. കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.