മാവേലിക്കര: ട്രാൻസ്ഫോർമറിലേക്ക് മീൻ വണ്ടി ഇടിച്ചു കയറി വൈദ്യുതി ബന്ധം നിലച്ചു. ഇന്നലെ വെളുപ്പിന് 5 മണിയോടെ ഡീസന്റ് മുക്ക് ജംഗ്ഷനിലെ ട്രാൻസ്ഫോർമറിലേക്കാണ് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറിയത്. ട്രാൻസ്ഫോർമറിന് കേടുപാട് സംഭവിച്ചതിനാൽ വൈദ്യുതി ബന്ധം നിലച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം അധികൃതർ വിശ്ചേദിച്ചു. രാത്രി വൈകിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.