കറ്റാനം: കെ.പി റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലും പോസ്റ്റിലും ഇടിച്ചു നിന്നു. കറ്റാനം ജംഗ്ഷനു സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ചാരുംമൂട് ഭാഗത്തു നിന്നും കായംകുളം ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പടനിലം സ്വദേശികളായ ഡ്രൈവറടക്കം രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.