a

മാവേലിക്കര: ആധാരം എഴുത്ത് അസോസിയേഷൻ ഭരണിക്കാവ് യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ സാംസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എം.സി.രഘുനാഥ്‌ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ പി.കെ.സുഗതൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.പി മധുസൂദനൻ സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എൻ.ആനന്ദൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംഘടനാ അംഗങ്ങളുടെ മക്കളിൽ കൂടുതൽ മാർക്ക്‌ നേടിയ അമൃത ആർ.ബിജുവിന് പുരസ്കാരം നൽകി. ഭാരവാഹികളായി എം.സി.രഘുനാഥ്(പ്രസിഡന്റ്), ഇ.കെ.വിജയലക്ഷ്മി (വൈസ് പ്രസിഡന്റ്), എൻ.ആനന്ദൻ(സെക്രട്ടറി), വി.കെ.പുഷ്പലത(ജോയിന്റ് സെക്രട്ടറി), റീജ ഭാർഗവൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

.