photo

ചേർത്തല : ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയാമം വെയ്ക്കുകയും ന്യായമായി പണിയെടുക്കുന്നവരെ സംരക്ഷിക്കുകയും വേണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ് പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷനും, മോട്ടോർ തൊഴിലാളികളും സംയുക്തമായി നടത്തിയ ആർ.ടി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരളി മാളവിക അദ്ധ്യക്ഷത വഹിച്ചു.
നടൻ ജയൻ മുഖ്യപ്രഭാഷണം നടത്തി.എ.പി. പ്രകാശൻ,യു.മോഹനൻ,കെ.എസ്.സലിം,കരപ്പുറം രാജശേഖരൻ,ജോയ്. സി കമ്പക്കാരൻ,രഘുവരൻ,സൈഗാൾ,ടി.പി.ഉത്തമൻ,ഐസക്ക് വർഗീസ്, മുത്ത് സ്വാമി, ജി.സോമനാഥൻ , കെ.എൻ.കെ. കുറുപ്പ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.