photo

ചേർത്തല:കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക,തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ മുദ്റാവാക്യങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സായാഹ്ന ധർണ നടന്നു. എഫ്.എസ്.ഇ.ടി.ഒ. ചേർത്തല താലൂക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സി.സിലീഷ് അദ്ധ്യക്ഷത വഹിച്ചു.എസ്.ഉഷാകുമാരി,വി.ആർ.മഹിളാമണി,ലെവിൻ.കെ.ഷാജി,ബി.സന്തോഷ്,പി.ബി. കൃഷ്ണകുമാർ,ടി.ജെ.അജിത്ത്,റെനി സെബാസ്​റ്റ്യൻ,പി.ഡി.പ്രസാദ്,പി.എസ്.വിനോദ്,ടി.ആർ.രജി എന്നിവർ സംസാരിച്ചു. എം.എൻ.ഹരികുമാർ സ്വാഗതവും, ദേവരാജ്.പി. കർത്താ നന്ദിയും പറഞ്ഞു.