ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 125 ഇനങ്ങളിൽ മത്സരം പൂർത്തീകരിച്ചപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ 236പോയന്റ് നേടി ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് മുന്നിൽ.71 പോയിന്റോടെ പൂങ്കാവ് എം.ഐ എച്ച്.എസ് രണ്ടാമതും 64പോയന്റോടെ ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ മൂന്നാം സ്ഥാനത്തുമാണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ 96പോയിന്റോടെ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഒന്നും 66പോയിന്റ് നേടി തിരുവമ്പാടി എച്ച്.എസ്.എസ് രണ്ടും 58 പോയിന്റോടെ ലജനത്ത് മുഹമ്മദിയൻസ് മൂന്നും സ്ഥാനത്താണ്. സംസ്കൃത കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ 46പോയന്റു നേടി ടി.ഡി.എച്ച്.എസ് മുന്നിലെത്തി. 21പോയന്റോടെ എസ്.ഡി.വി ഗേൾസും 17പോയന്റോടെ എസ്.ഡി.വി ബോയ്‌സും രണ്ടും മൂന്നും സ്ഥാനത്താണ്. അറബി കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 23പോയന്റ് വീതം നേടി സെന്റ് ആന്റണി എൽ.പി എസും പുന്നപ്ര ജെ.ബി.എസും ഒപ്പത്തിനോപ്പമാണ്. മത്സരം ഇന്ന് സമാപിക്കും.