photo

ആലപ്പുഴ: ഇന്റർനാഷണൽ യൂണിയൻ എഗൻസ് ട്യൂബർക്കുലോസിസ് ആൻഡ് ലംഗ ഡിസീസ് എന്ന യു.എസിന്റെ പോഷക സംഘടനയുടെ 50-ാം വാർഷിക സമ്മേളനത്തിൽ പ്രബന്ധാവതരണത്തിന് സംസ്ഥാനത്ത് നിന്ന് ഡോ. കെ.വേണുഗോപാലിന് ക്ഷണം. ആരോഗ്യ വകുപ്പിലെ സീനിയർ കൺസൾന്റാണ് ഡോ. കെ.വേണുഗോപാൽ. ഇന്നു മുതൽ 2വരെ ഹൈദരാബാദിലാണ് സമ്മേളനം. ശ്വാസകോശ ക്ഷയരോഗ നിർണ്ണയത്തിൽ ആലപ്പുഴ ടി.ബി സെന്ററിൽ നടത്തുന്ന ആധുനിക പരിശോധനയായ സിബീനറ്റിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഗവേഷണ ഫലമാണ് അവതരിപ്പിക്കുക. അന്തർദേശീയ സമ്മേളനങ്ങളിൽ ഡോ. കെ.വേണുഗോപാലിന്റെ 20-ാംമത്തെ പ്രബന്ധമാണിത്. നിരവധി ദേശീയ,അന്തർദേശീയ അവാർഡുകൾ ലഭിച്ചിട്ടുള്ള ഡോ. കെ.വേണുഗോപാൽ മൺട്രോ തുരത്ത് സ്വദേശിയാണ്. ഡോ. ശ്രീലതയാണ് ഭാര്യ. ഗോപിക വേണുഗോപാൽ, ഗോപികൃഷ്ണ എന്നിവർ മക്കളാണ്.