ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവംബർ 2ന് നടക്കുന്ന സ്കന്ദഷഷ്ഠിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എ.ഒ. അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ബാരിക്കേഡ് സജ്ജമാക്കും. ദർശനത്തിനെത്തുന്നവർ കിഴക്കേ വാതിലിലൂടെ കയറി ദർശന ശേഷം വടക്കേ വാതിലിലൂടെ വന്ന് നാലമ്പലത്തിന് പുറത്ത് വിശ്രമിക്കണം. പഞ്ചഗവ്യം ഭക്തർ വിശ്രമിക്കുന്ന സ്ഥലത്ത് എത്തിക്കും. വെളള നിവേദ്യത്തിന് മൂന്ന് കൗണ്ടറുകൾ പ്രവർത്തിക്കും. ഇത് കഴിക്കുവാൻ മാളിക ഊട്ടുപുര ഉപയോഗിക്കണം. നവംബർ ഒന്നുവരെ രാവിലെ 8 മുതൽ 12 വരെ വെളള നിവേദ്യം അഡ്വാൻസായി ബുക്ക് ചെയ്യാം. ഇവർക്ക് ഊട്ടുപുരയിലെ പ്രത്യേക കൗണ്ടറിൽ നിന്നും സ്കന്ദഷഷ്ഠി ദിവസം രാവിലെ 11ന് മുമ്പായി നിവേദ്യം വാങ്ങാം. നിവേദ്യ വിതരണത്തിന് മൂന്ന് കൗണ്ടറുകൾ പ്രവർത്തിക്കും. അന്നേ ദിവസം വടക്കേ കവാടത്തിലൂടെയുള്ള പ്രവേശനം നിരോധിക്കും.