ആലപ്പുഴ: നീർക്കുന്നം ജനസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4 ന് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ 100-ാം വാർഷികം ആഘോഷിക്കും. ആലപ്പി രമണൻ ആശാന്റെ സീതാകാവ്യത്തെപ്പറ്റി പ്രഭാഷണം നടത്തുമെന്ന് ഗ്രന്ഥശാല സെക്രട്ടറി നീർക്കുന്നം നന്ദകുമാർ അറിയിച്ചു.