അമ്പലപ്പുഴ: പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഇതിന്റെ പ്രഖ്യാപനവും സർട്ടിഫിക്കേഷൻ പ്രകാശനവും എ.എം.ആരിഫ് എം.പി നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോളേജ് ലാബിന് 15 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.പി പറഞ്ഞു. കോളേജിലെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം പിന്നണി ഗായകൻ ജോബ് കുര്യൻ നിർവഹിച്ചു. പ്രിൻസിപ്പൽ റൂബിൻ വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി.അശോക് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ.വി, ഐ.എസ്.ഒ സ്റ്റാഫ് കോ ഓർഡിനേറ്റർ സിബി.എസ്, ദീപ.എ.ബി, അരുൺ.എസ്, ഷിബിൻ.ഡി.എച്ച്, ജയമോഹൻ.കെ.ജി എന്നിവർ പ്രസംഗിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അനീഷ്.എ.കുമാർ സ്വാഗതവും വൈസ് ചെയർപേഴ്സൺ അങ്കിത കൃഷ്ണ നന്ദിയും പറഞ്ഞു.