ആലപ്പുഴ: നഗരസഭ പെൺകുട്ടികൾക്കായി സൗജന്യമായി നടത്തുന്ന തയ്ക്വോണ്ടോ പരിശീലന പദ്ധതി നാളെ രാവിലെ 10 ന് ടൗൺഹാളിൽ ചെയർമാൻ ഇല്ലിക്കൻ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ജി.മനോജ്കുമാർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ സി.ജ്യോതിമോൾ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ മുൻചെയർമാൻ തോമസ് ജോസഫിനെ ആദരിക്കും.