ആലപ്പുഴ: പാലാ എം.എൽ.എ മാണി സി.കാപ്പന് എൻ.സി.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4 ന് റെയ്ബാൻ ആഡിറ്റോറിയത്തിൽ സ്വീകരണം നൽകും. മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. അഗ്രോ-ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി മഖ്യ പ്രഭാഷണം നടത്തും.