ആലപ്പുഴ: അറുപതു വയസു കഴിഞ്ഞ മുഴുവൻ പാരായണക്കാർക്കും പെൻഷൻ അനുവദിക്കണമെന്ന് കൃഷ്ണദ്യൈ പായന കേരള പുരാണ പാരായണ കലാ സംഘടന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അമ്പലപ്പുഴ ഗോപകുമാർ ഭദ്രദീപ പ്രകാശനം നടത്തി. സംസ്ഥാന പ്രസിഡന്റ് റ്റി.അശോകൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി.രാധമ്മ അമ്പലപ്പുഴ, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിവേണുലാൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു,അമ്പിളി രത്നൻ തിരുവമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.