ആലപ്പുഴ: പറവൂർ പബ്ളിക് ലൈബ്രറിയുടെ അമ്മ മലയാളം മാതൃഭാഷാ വാരാഘോഷം നവംബർ ഒന്നു മുതൽ ഏഴു വരെ ലൈബ്രറി ഹാളിൽ നടക്കും. ഒന്നിന് വൈകിട്ട് 6 ന് ഡോ.ജോസഫ് സക്കറിയ ഉദ്ഘാടനം ചെയ്യും. വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. ഒ.ഷാജഹാൻ, കൈനകരി സുരേന്ദ്രൻ, എസ്.വാഹിദ്, ശ്രീകുമാർ എസ്.നായർ, കെ.ലത എന്നിവർ പ്രസംഗിക്കും.2 ന് വൈകിട്ട് 6 ന് പൊൻകുന്നം വർക്കി ഡോക്യൂമെന്ററി പ്രദർശനം.3 ന് രാവിലെ 9 ന് സാഹിത്യ രചനാ മത്സരങ്ങൾ, 5.30 ന് അഴീക്കോട് മാഷ് ഡോക്യുമെന്ററി പ്രദർശനം, 7ന് പ്രേംജി ഏകലോചന ജന്മം, 4 ന് വൈകിട്ട് ന് സൂസന്നയുടെ ഗ്രന്ഥപ്പുര, 5 ന് വയലാർ അനുസ്മരണവും ഗാനസന്ധ്യയും. 6ന് വൈകിട്ട് 6 ന് പരിയേറും പെരുമാൾ ചലച്ചിത്ര പ്രദർശനം. 7 ന് വൈകിട്ട് 5.30 ന് സമാപന സമ്മേളനം സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്യും വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷതവഹിക്കും. പ്രൊഫ.എൻ.ഗോപിനാഥപിള്ള, കെ.കെ.സുലൈമാൻ, അൻസാരി റഹ്മത്തുള്ള, പ്രൊഫ. നെടുമുടി ഹരികുമാർ, ആർ.സേതുലാൽ എന്നിവർ സംസാരിക്കും.