ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ചാരുംമൂട് കെ.സി.നായർ സ്മാരക പെൻഷൻ ഭവനിൽ മാതൃഭാഷാ ദിനാചരണം നടക്കും. കേരള യൂണിവേഴ്സിറ്റി സിൻക്കേറ്റംഗം വിശ്വൻ പടനിലം ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പ്രസിഡന്റ് ജി.പത്മനാഭപിള്ള അദ്ധ്യക്ഷനാകും. ഭാഷാ പ്രതിജ്ഞ സംസ്ഥാന കൗൺസിലർ കെ.ജി.മാധവൻ പിള്ള ചൊല്ലിക്കൊടുക്കും. മലയാളം നമ്മുടെ മാതൃഭാഷ എന്ന വിഷയത്തിൽ ചർച്ച നടക്കും. ചുനക്കര ജനാർദ്ദനൻ നായർ വിഷയം അവതരിപ്പിക്കും.