കായംകുളം: കെ.പി. റോഡിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞിനെയാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി. ആർ. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. വിനോദിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. കൂടുതൽ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ. സുനുമോൻ അറിയിച്ചു. പൊലീസുകാരായ ബിനുമോൻ, ഷഫീക്ക് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.