ആലപ്പുഴ: വാളയാർ കേസിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ എവിടെയെന്ന ചോദ്യവുമായി യുവമോർച്ച പ്രവർത്തകർ നഗരത്തിൽ പോസ്റ്റർ പതിച്ചു.
അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കുകയും വാഗ്വാദങ്ങൾ നടത്തുകയും ചെയ്തിരുന്ന ഡി.വൈ.എഫ്.ഐ വാളയാർ സംഭവം വിവാദമായിട്ടുകൂടി പ്രതികരിക്കാതിരുന്നത് സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണെന്നും പോസ്റ്ററിൽ പറയുന്നു.