cow

ആലപ്പുഴ: ഇന്നലെ പെയ്ത കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി പശു ചത്തു. പുതിയവിള പട്ടോളിമാർക്കറ്റ് ബാബു ഭവനം ആർ.മോഹനന്റെ കറവപ്പശുവാണ് മരിച്ചത്. പത്ത് ലിറ്ററോളം പാൽ ലഭിച്ചുകൊണ്ടിരുന്ന പശുവാണിത്. അടുത്ത പുരയിടത്തിൽ കെട്ടിയിരുന്ന നാലു പശുക്കളെയും അഴിച്ചുകൊണ്ട് വീട്ടിലേക്ക് വരവേയാണ് അപകടം ഉണ്ടായത്. മഴയത്ത് ചതുപ്പിലൂടെ മോഹനൻ റബ്ബർ ബൂട്ട് ധരിച്ച് നടന്നതിനാൽ വൈദ്യുതാഘാതമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആറാട്ടുപുഴ വെറ്ററിനറി സർജൻ ബിനിൽ.ബി.ചന്ദ്രൻ എത്തി പോസ്റ്റ്‌മോർട്ടം നടത്തി .