chandrababu

കായംകുളം : ട്രെയിനിന്റെ മുകൾ ബെർത്തിൽ നിന്ന് തലയടിച്ച് താഴെ വീണ് ഗ്രഫ് ജീവനക്കാരന് ദാരുണാന്ത്യം. എരുവ പടിഞ്ഞാറു പുളിമൂട്ടിൽ ചന്ദ്രബാബു (56) ആണ് മരിച്ചത്. അസാമിൽ നിന്ന് പുതിയ യൂണിറ്റായ മണലിയിലേക്കു പോകുംവഴിയായിരുന്നു അപകടം. മൃതദേഹം തേസ്പ്പൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി. ഗോഹട്ടിയിൽ നിന്നും വിമാനമാർഗം കൊച്ചിയിൽ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സാവിത്രി. മക്കൾ : സജിൻബാബു, ശരത് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്