ആലപ്പുഴ: ആൾ കേരള ഓട്ടോ മൊബൈൽ എംപ്ലോയീസ് യൂണിയൻ വിവിധ ആവശ്യങ്ങളുന്നയിച്ച് 13ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് ജനറൽ സെക്രട്ടറി പാളയം ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30 ന് ഇ.എസ്.ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി പെൻഷൻ അനുവദിക്കുക, ഓട്ടോ മൊബൈൽ ക്ഷേമനിധി പദ്ധതി മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതിയിൽ ലയിപ്പിക്കാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കുക, വർക്ക്‌ഷോപ്പുകൾ നവീകരിക്കുന്നതിന് ആവശ്യമായ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങീയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി സനിൽകുമാർ എ കെ, ജില്ലാ വർക്കിംഗ് സെക്രട്ടറി ജഗദീഷ് തുടങ്ങിയവരുംപങ്കെടുത്തു.