മാവേലിക്കര: ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം വിജയാഹ്ലാദത്തിന്റെ പേരിൽ വീടുകളിൽ എത്തി ഭീഷണിപ്പെടുത്തുന്ന സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രതിഷേധിച്ചു. വള്ളികുന്നം കടുവിനാൽ ശ്യാംനിവാസിൽ ശ്രീകുമാരി, ശ്യാംപ്രകാശ് എന്നിവർക്ക് നേരെയാണ് ഭീഷണി ഉയർത്തുന്നത്. സംഭവത്തിൽ അന്വേക്ഷണം നടത്തി കുറ്റവാളികൾക്കെതിരെ നിയമനടപടി എടുക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വള്ളികുന്നം മേഖലാ കൺവീനർ സദാനന്ദൻ വള്ളികുന്നം, ടി.ഡി വിജയൻ എന്നിവർ പങ്കെടുത്തു.