മാവേലിക്കര: സർവീസ് പെൻഷനേഴ്സ് സഹകരണ സംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് പി.വി.ഗോവിന്ദപിള്ള ഉദ്ഘാടനം ചെയ്തു. സി.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.ആർ.സി വർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ജി.ഗോപാലകൃഷ്ണപിള്ള, റ്റി.തോമസ്ജോൺ, റ്റി.എ.കുട്ടപ്പൻ, പി.കെ.സഹദേവൻ, ബി.ബാലകൃഷ്ണൻ, എം.പി.ഗോപകുമാർ, മേഴ്സി മാത്യു, ഡി.സുഭദ്രകുട്ടിയമ്മ, കെ.എൻ.ഇന്ദിരാമ്മ എന്നിവർ സംസാരിച്ചു.