മാവേലിക്കര: മറ്റംവടക്ക് മഞ്ഞാടിയിൽ പാലയ്ക്കൽ കാവിലെ വിഗ്രഹങ്ങൾ മോഷണംപോയി. കഴിഞ്ഞ 21ന് മുതൽ തുടർച്ചയായാണ് വിഗ്രങ്ങൾ മോഷണം പോയത്. 23ന് നാഗരാജാവിന്റെ വിഗ്രഹവും 29ന് നാഗയക്ഷിയമ്മയുടെ വിഗ്രഹവും ഇന്നലെ ബാക്കിയുള്ളവയും അപ്രത്യക്ഷമാകുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹങ്ങളാണ് മോഷണം പോയത്. കാവിന്റെ പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ബാലാലയ പ്രതിഷ്ഠ നടത്തിയിരിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.