മാവേലിക്കര: കനത്ത മഴയിൽ വീട് തകർന്നുവീണു. തെക്കേക്കര പളളിയാവട്ടം തെങ്ങും വിളയിൽ മാധവന്റെ (75) വീടിന്റെ മുൻ ഭാഗമാണ് തിങ്കളാഴ്ച പുലർച്ചെ പെയ്ത മഴയിൽ തകർന്നത്. മാധവനും ഭാര്യ കുഞ്ഞുക്കുട്ടിയും വീടിന് പിന്നിലെ മുറിയിൽ കിടന്നുറങ്ങിയതിനാൽ അപായമുണ്ടായില്ല. തൊണ്ടയിൽ കാൻസർ ബാധിച്ച് അഞ്ചുവർഷമായി ചികിത്സയിൽ കഴിയുകയാണ് മാധവൻ.