മാവേലിക്കര: പരുമല മാർ ഗ്രിഗോറിയോസ് പ്രഭാഷണം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നടത്തി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദിന് പുസ്തകം കൈമാറി​. ചടങ്ങിൽ എം.യുഹാനോൺ റമ്പാൻ അദ്ധ്യക്ഷനായി. ഫാ.റ്റി.റ്റി തോമസ്, ഫാ.അലക്സാണ്ടർ വട്ടയ്ക്കാട്ട്, ഫാ.ജോയിക്കുട്ടി വർഗീസ്, ഫാ.അലക്സ്.എസ് മാത്യു, ഫാ.ഡെന്നീസ് സാമുവേൽ എന്നിവർ സംസാരിച്ചു.